UK mulls drone deployment to Iran Border– reports<br />ഇറാനെതിരെ പുതിയ പടയൊരുക്കത്തിന് ബ്രിട്ടന്റെ നീക്കം. ഇറാന്‍ അതിര്‍ത്തി മേഖലകളിലേക്ക് ബ്രിട്ടന്‍ ഡ്രോണുകള്‍ അയക്കാന്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്. പേര്‍ഷ്യന്‍ കടലിലൂടെ പോകുന്ന ബ്രിട്ടീഷ് ചരക്കുകപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രോണുകളെ അയക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.